Tuesday, 22 November 2011

പടച്ചോന് ഒരു തുറന്ന കത്ത്

പടച്ചോനെ......ഇത്രയും വലിയ ചതി വേണ്ടായിരുന്നു.....ഇതിനു മാത്രം ഞാന്‍ എന്ത് ചെയ്തു.....എന്തൊക്കെ ആയിരുന്നു.......എപ്പോഴും കൊഞ്ചിക്കാന്‍ അമ്മ.....എന്ത് ആവശ്യവും നടത്തി തരാന്‍ അച്ഛന്‍.....മുത്തച്ഛന്‍,മുത്തശ്ശി.....ആ സ്വര്‍ഗത്തില്‍ നല്ലോണം കഴിഞ്ഞിരുന്ന എന്നെ വലിച്ചു ഭൂമിയിലോട്ടു ഇട്ടപോള്‍ നിനക്ക് സമാധാനമായോ ?ആന കൊടുത്താലും ആശ കൊടുക്കരുത് പടച്ചോനെ.....ആശ കൊടുക്കരുത്....ആശ നിരാശ ആവുംപോഴുള്ള നൊമ്പരം.....അതൊന്നും ഇങ്ങല്ക് അറിയേണ്ടാലോ?ഒരു മാതിരി നേതാകന്മാരെപോലെ ഇങ്ങള്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതീല...വിശ്വസം....അതെല്ലേ എല്ലാം എന്നൊക്കെ .വല്ലോരും പറയുന്ന കേട്ട് ഇങ്ങളെ വിശ്വസിച്ചുപോയി.....വല്ലാണ്ട് സെന്റി ആയോ?ആരും സെന്റി അടിച്ചു പോവും ....അങ്ങനാ ഇവിടത്തെ കാര്യങ്ങള്‍......പടച്ചോന് ഒരു കാര്യം അറിയുമോ?ഞാന്‍ കരഞ്ഞാല്‍ മൈന്‍ഡ് ചെയ്യാത്ത എന്റെ അമ്മ നിലവിളക്കിലെ കൊച്ചു ചത്തപ്പോള്‍ എന്നാ കരച്ചില്‍ ആയിരുന്നെന്നോ ?നിലവിളക്ക് സുര്യയിലെ സീരിയലാ....അച്ഛന്റെ കാര്യം പറയാതിരികുവാ ഭേദം.....ഓഫീസില്‍ നിന്ന് വന്നു എന്റെയും അമ്മയുടെയും മുഖം കാണാന്‍ കക്ഷിക്ക് നേരമില്ല....മുഖ പുതകത്തില്‍ സ്റ്റാറ്റസ് മാറ്റലാ മെയിന്‍ പണി....ലൈക്‌ അടിച്ചും ഗ്രൂപ്പ്‌ കളിച്ചും പാതിരാ വരെ അവിടിരിക്കും.....പിന്നെ മുത്തച്ചനും മുത്തശ്ശിയും ...അവരെ പണ്ടേ പറഞ്ഞു വിട്ടു.....ചുരുക്കി പറഞ്ഞാല്‍....ഞാന്‍ ഇവിടെ ബോറടികുവാ.....അത്കൊണ്ട് ഒന്നെങ്ങില്‍ ഞാന്‍ ബ്രൌസിംഗ് പഠിക്കും വരെ.. എങ്കിലും എന്നെ അങ്ങോട്ട്‌ കൂട്ടണം....അല്ലേല്‍ ഭൂമിയില്‍ നിന്ന് കമ്പ്യൂട്ടറും ടിവി യുമൊക്കെ വംശ നാശം സംഭവികേണം....ഇതില്‍ ഒന്ന് ഉടന്‍ നടത്തിയിലേല്‍ ഈ വിവരങ്ങള്‍ സ്വര്‍ഗത്തില്‍ അറിയിച്ചു പടച്ചോനെ ആ സ്ഥാനത്ത് നിന്ന് ഇമ്പീച്ച് ചെയ്യുമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു....
ദേഷ്യത്തോടെ

പേരില്ലാത്തവന്‍..(ഐശ്വര്യയുടെ മോളുടെ പേരിനു ചേരുന്ന പേരിടാന്‍ വേണ്ടി എന്റെ പേര് ഇത് വരെ ഇട്ടിടില്ല)

നോട്ട്:ഇപ്പോഴാത്തെ നാടിന്റെ അവസ്ഥ നര്‍മത്തില്‍ പറയാന്‍ ഒരു ശ്രമം.....എത്രത്തോളം വിജയിച്ചു എന്നറിയില്ല....അല്ലാതെ ആരെയും വേദനിപ്പികാനല്ല എന്ന് പ്രതേകം ഓര്‍മിപ്പിക്കുന്നു)

19 comments:

 1. ബൂലോഗത്തേക്ക് സ്വാഗതം...
  എഴുതിയത് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഒന്നു കൂടി വായിച്ചു നോക്കുന്നത് നല്ലതാണ്. പിന്നെ കുത്ത്, കോമ, ഖണ്ഡിക, ഓരോ വാക്കു കഴിയുമ്പോൾ ഒരക്ഷരത്തിന്റെയെങ്കിലും അകലം എന്നിവയും ആവശ്യത്തിന് ഉപയോഗിക്കണം.
  ഇനിയും എഴുതുക...
  ആശംസകൾ...

  ReplyDelete
 2. നന്നായി വായിക്കുക ....നന്നായി എഴുതാന്‍ കഴിയും എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 3. Ella naadukalileyum jeevithangalkku...!!!

  Manoharam, Ashamsakal...!!!

  ReplyDelete
 4. മ്പ്യൂട്ടറും ടിവി യുമൊക്കെ വംശ നാശം സംഭവികേണം....ഇതില്‍ ഒന്ന് ഉടന്‍ നടത്തിയിലേല്‍ ഈ വിവരങ്ങള്‍ സ്വര്‍ഗത്തില്‍ അറിയിച്ചു പടച്ചോനെ ആ സ്ഥാനത്ത് നിന്ന് ഇമ്പീച്ച് ചെയ്യുമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...

  കുറച്ചു കൂടെ ആവാമായിരുന്നു
  ഇനിയും ഉണ്ടല്ലോ പലതും
  പോരട്ടെ
  സ്വാഗതം

  ReplyDelete
 5. ആശംസകൾ..:) നന്നായിട്ടുണ്ട്

  ReplyDelete
 6. ഇതൊക്കെ പടച്ചുവിടുന്ന കാന്താരി അണ്ണനെ മനസിലായി .

  ReplyDelete
 7. അച്ഛന്‍ കൊമ്പത്ത്
  അമ്മ വരമ്പത്ത്
  മോന്‍ വേണേല്‍ ബ്ലോഗിന്റെ നെഞ്ചത്ത്‌ ആയിക്കോ ..
  അവര്‍ താനേ പഠിച്ചോളും

  ആശംസകള്‍

  ReplyDelete
 8. അല്ലേല്‍ ഭൂമിയില്‍ നിന്ന് കമ്പ്യൂട്ടറും ടിവി യുമൊക്കെ വംശ നാശം സംഭവികേണം....
  പടച്ചോനോട് ഈ വക കാര്യങ്ങള്‍ മാത്രം പറയരുത് ..
  ഇതൊക്കെ ഇല്ല്യാണ്ടായ ഇനി പറ്റൂല ടോ ....
  ആശംസകളോടെ (തുഞ്ചാണി

  ReplyDelete
 9. വികെയുടെ അഭിപ്രായത്തെ പിന്താങ്ങുന്നൂ...!

  ReplyDelete
 10. ഈ പറഞ്ഞതൊക്കെ ഭൂമീലു ഇത്തിരിയേ ഉള്ളൂ ന്റെ കാന്താരി. അതിന് വംശനാശം വരാൻ പടച്ചോനോട് പ്രാർഥിയ്ക്കണ്ട....

  വംശനാശം വരേണ്ട കുറെ അധികം ബാക്കിയുള്ള കാര്യങ്ങളെ പറ്റീം ഇങ്ങനെ എഴുതി വരട്ടെ.....

  ReplyDelete
 11. വീ.കെ യും എച്ചുമുവും പറഞ്ഞ അഭിപ്രായങ്ങൾതന്നെ എനിക്കും. കാര്യം നിസ്സരമല്ലല്ലോ. തുടരട്ടെ താങ്കളുടെ ആശയപ്രകടനങ്ങൾ......ആശംസകൾ....

  ReplyDelete
 12. ബ്ലോഗര്‍ക്ക് ഒരു തുറക്കാത്ത കത്ത്.

  നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പെട്ടെന്ന് വന്നു ഒരു പോസ്റ്റ്‌ ഇടേണ്ടതാണ്.
  അല്ലാത്ത പക്ഷം നിങ്ങള്ടെ ബ്ലോഗിന് തീയിടും!
  ഹും!
  അനുസരിക്കുന്നതാ ബുദ്ധി!

  ReplyDelete
 13. വരട്ടെ ഞാനും കൂടി...
  നന്നായികെട്ടോ...

  ReplyDelete